യുവജന കമ്മീഷന്റെ സംസ്ഥാനതല ചെസ്സ് മത്സരം ഒക്ടോബർ 7ന്

യുവജന കമ്മീഷന്റെ സംസ്ഥാനതല ചെസ്സ് മത്സരം ഒക്ടോബർ 7ന്
Published on

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 ന് കണ്ണൂരിലെ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിത കോളേജിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 5000 രൂപയും നാല് മുതൽ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 15 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33) നേരിട്ടോ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്ക് : 0471-2308630.

Related Stories

No stories found.
Times Kerala
timeskerala.com