
അടിമാലി: രണ്ട് കിലോ ഉണക്ക കഞ്ചാവുമായി 19 കാരനെ അറസ്റ്റ് ചെയ്തു. രാജാക്കാട് ചെരുപ്പുറം കോളനിയിൽ മുരികേശ്വരി വിലാസത്തിൽ അഭിനന്ദ് ശരവണൻ ( 19 ) ആണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. പി .മനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പെരുമ്പാവൂരിൽ അന്തർസംസ്ഥാന തൊഴിലാളികൾ എത്തിച്ചു നൽകുന്ന കഞ്ചാവ് രാജാക്കാട് ഭാഗങ്ങളിൽ ചില്ലറ വിൽപനക്ക് കൊണ്ട് വന്നപ്പോഴാണ് പ്രതികളെ പിടികൂടിയത്.
പെരുമ്പാവൂരിൽ നിന്ന് രാജാക്കാട് പോകുന്ന വഴിയിൽ ഇരുമ്പുപാലത്തിന് സമീപം വെച്ചാണ് പ്രതി അറസ്റ്റിലായത്.