cannabis seized

കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ |Cannabis seized

ഇടവട്ടം സ്വദേശി ആന്റോ ടോണി ആണ് ഡാൻസഫ് ടീമിന്റെ പിടിയിലായത്.
Published on

കൊല്ലം : കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഇടവട്ടം സ്വദേശി ആന്റോ ടോണി ആണ് ഡാൻസഫ് ടീമിന്റെ പിടിയിലായത്.

ഒറീസയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ പലയിടങ്ങളിൽ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ കൊല്ലത്ത് കൂടിയ അളവിലുള്ള കഞ്ചാവ്, എംഡിഎംഎ കേസുകളിൽ പിടിക്കപ്പെടുന്ന മൂന്നാമത്തെ പ്രതിയാണ്.

Times Kerala
timeskerala.com