തൃശൂര്‍ : പുതുക്കാട് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. തൃക്കാക്കര മഠത്തിപറമ്പ് സ്വദേശി കൂട്ടക്കല്‍ വീട്ടില്‍ മിബിന്‍, കണയന്നൂര്‍ പൊന്നൂക്കര സ്വദേശി മാളിയേക്കര്‍ വീട്ടില്‍ മനു ഗോഡ്‌വിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് വില്‍പ്പനയ്ക്കായി കരുതിയ 15.25 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
നിരവധി പൊലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, സ്ത്രീകളോട് ലൈംഗിക അതിക്രമം, മയക്കു മരുന്ന് ഉപയോഗം, പൊതുജനങ്ങളെ ശല്യം ചെയ്യുക, തുടങ്ങി എട്ട് കേസുകളില്‍ പ്രതികളാണ് ഇവർ.