സുല്‍ത്താന്‍ബത്തേരി : വയനാട്ടിൽ 28.95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല് സ്വദേശി കെ.എ. നവാസ് (32) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് നവാസ് പിടിയിലായത്.കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 64 ഇ 3401 നമ്പര്‍ ഇന്നോവ കാറിലാണ് പ്രതി എത്തിയത്.
കാര്‍ വിശദമായി പരിശോധിച്ച പൊലീസിന് സ്റ്റിയറിങ് വീലിന് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്താനായത്. ഇതോടെ വാഹനമടക്കം പിടിച്ചെടുക്കുകയായിരുന്നു.