
തിരുവനന്തപുരം : എംഡിഎംഎയുമായി പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. മുട്ടത്തറ പൊന്നറ നഗര്‍ സ്വദേശിയായ ഗോകുമാർ (24) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച 32 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
തിരുവനന്തപുരം ഡാൻസാഫ് ടീമിന്റെയും ഫോർട്ട് പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുറച്ചുകാലമായി പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.