
കട്ടപ്പന: കട്ടപ്പന നഗരത്തിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കൊയിലാണ്ടി നാരായണഗുരു റോഡ്, പയാറ്റുവളപ്പിൽ, ഷാലീനഹൗസിൽ ഫാരിസ് മുഹമ്മദ് (31) നെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കട്ടപ്പന ബൈപാസ് റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ രാസ ലഹരി കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ബാംഗളൂരുവിൽ നിന്നെത്തിയ യുവാവ് രാസ ലഹരി കൈമാറാൻ കാത്തുനിൽക്കുകയായിരുന്നു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.