
കൊല്ലം: കരുനാഗപ്പള്ളിയില്‍ 220 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) ആണ് പിടിയിലായത്.
എക്‌സൈസ് കരുനാഗപ്പള്ളി തൊടിയത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 227 ഗ്രാം എംഡിഎംഎയാണ് പ്രതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് മുന്‍പും പ്രതി എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്.
ബെഗളൂരുവില്‍ നിന്നും വന്‍തോതില്‍ എം ഡി എം എ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് പ്രതി. പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരും.