കണ്ണൂര് : എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധനയിലാണ് യുവാവിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്.
നേർവേലി മെരുവമ്പായി സ്വദേശിയായ താജുദ്ദീൻ പി (38) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3.240 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കണ്ണൂരിൽ നടന്ന പരിശോധനക്കിടെയാണ് ഇയാള് പിടിയിലായത്. പ്രദേശത്ത് വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.