കണ്ണൂർ: കണ്ണൂരിൽ 43.61 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കക്കാട് സ്വദേശിയായ യാസിർ അറാഫത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.കക്കാട് വെച്ച് പെട്രോളിങ്ങിനിടെ പോലീസ് യുവാവിൽ നിന്നും 15.06 എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.
തുടർന്ന് യാസിറിന്റെ വീട്ടിലും ലഹരി വസ്തുക്കൾ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നും 30.56 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
പ്രതിയുടെ വീട്ടിൽ നിന്നും ലഹരിവസ്തുക്കൾ തൂക്കി വിൽക്കുവാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിങ്ങ് മെഷീനും പോലീസിന് ലഭിച്ചിട്ടുണ്ട്.