എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ | MDMA Seized

ഇടപ്പള്ളി ആസാദ് റോഡ് ബ്ലായിപ്പറമ്പ് വീട്ടിൽ ഇഹ്‌ജാസിനെയാണ് (25 ) ഡാൻസാഫ് ടീം പിടികൂടിയത്.
arrest
Published on

കൊച്ചി : എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഇടപ്പള്ളി ആസാദ് റോഡ് ബ്ലായിപ്പറമ്പ് വീട്ടിൽ ഇഹ്‌ജാസിനെയാണ് (25 ) ഡാൻസാഫ് ടീം പിടികൂടിയത്. ഇടപ്പള്ളി ഭാഗത്ത് എം ഡി എം എ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

പ്രതിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഉടുപ്പിലെ കീശയിൽ സൂക്ഷിച്ച നിലയിൽ എം ഡി എം എ കണ്ടെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 3.67 ഗ്രാം തൂക്കം വരും. ഇയാളെ പിന്നീട് ലോക്കൽ പൊലീസിന് കൈമാറി. വൈദ്യ പരിശോധന അടക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com