എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; സംഭവം ആലപ്പുഴയിൽ | MDMA

ഇയാളുടെ പക്കൽ നിന്നും 7.7 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു
mdma
Published on

ഹരിപ്പാട്: ആലപ്പുഴയില്‍ എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിലായി(MDMA). ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ചാണ് സുധീഷ് പൊലീസിന്റെ കൈയിൽ അകപ്പെട്ടത്. ഇയാളുടെ പക്കൽ നിന്നും 7.7 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ഉത്സവ സീസൺ കണക്കിലെടുത്ത് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡി.വൈ.എസ്പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐ മാരായ ഷൈജ, ഉദയൻ, എ.എസ്ഐ രാജേഷ് ചന്ദ്രൻ, സി.പി.എം സുധീഷ് എന്നിവര്‍ സംയുക്തമായാണ് പ്രതിയെ പിടികുടിയത്.

Related Stories

No stories found.
Times Kerala
timeskerala.com