മലപ്പുറം : മലപ്പുറം കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.132 ഗ്രാം മെത്തംഫിറ്റാമിനുമായി മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് സഹലാണ് എക്സൈസ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും 27,000 രൂപയും പ്രതിയുടെ പക്കൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഹൽ പിടിയിലായത്.