കൊല്ലം : കൊല്ലം കൊട്ടിയത്ത് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഉമയനല്ലൂർ സ്വദേശി സയിദ് അലിയാണ് അറസ്റ്റിലായത്.9 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 0.8 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
കൊട്ടിയം പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. പ്രതി ലഹരിമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.