
പത്തനംതിട്ട : അടൂരിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പഴകുളം സ്വദേശി ലൈജു(32) ആണ് 15 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ മയക്കുമരുന്ന് കച്ചവടം ഇയാൾ നടത്തി വന്നിരുന്നത്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലൈജു.വാട്ട്സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഇടപാടുകാരുമായി ഡീലുറപ്പിച്ച് രാത്രി നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയാണ് ഇയാളുടെ രീതി.