കല്‍പ്പറ്റ: മയക്കുമരുന്നുമായി യുവാക്കൾ പോലീസ് പിടിയിൽ. മേപ്പാടി റിപ്പണ്‍ പുല്‍പ്പാടന്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (22), കാപ്പന്‍കൊല്ലി കര്‍പ്പൂരക്കാട് ചാക്കേരി വീട്ടില്‍ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തന്‍ പീടികയില്‍ മുഹമ്മദ് റാഫി (22) എന്നിവരാണ് പിടിയിലായത്.
പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.കല്‍പ്പറ്റ ആനപ്പാലത്തിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിൽ 1.73 ഗ്രാം മെത്തഫിറ്റമിന്‍ പിടിച്ചെടുത്തു. മുത്തങ്ങ, തോല്‍പ്പെട്ടി അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുകയാണ്.