
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡില്‍ താമസിക്കുന്ന അജിത് കുമാറാണ് (30) പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും 504 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കഞ്ഞിക്കുഴി, കളത്തിവീട്, വനസ്വര്‍ഗം ഭാഗത്ത് യുവാക്കള്‍ക്ക് വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്.
അജിത് കുമാര്‍ ഇതിനുമുമ്പും കഞ്ചാവുകേസില്‍ പിടിയിലായിട്ടുണ്ട്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.