കോഴിക്കോട് : നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി പളളിക്കണ്ടി സ്വദേശി ഹാഷിം ആണ് പോലീസിന്റെ പിടിയിലായത്. എരഞ്ഞിക്കലിലെ ഇയാളുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ എത്തിയാണ് ഡാന്‍സാഫ് ടീമും ചേവായൂര്‍ പൊലീസും അറസ്റ്റ് ചെയ്തത്.
എരഞ്ഞിക്കലില്‍ വച്ച് പൊലീസ് കാറിന് കൈ കാണിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് ഹാഷിം കാറുമായി അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ പറമ്പില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡോര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ചാക്കുകളില്‍ നിറച്ച നിലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.