തിരുവനന്തപുരം : നെടുമങ്ങാട് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സൽ (30)നെ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് എക്സൈസ് എം ഡി എം എ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കുകയായിരുന്നു.
ലഹരി ഉത്പന്നങ്ങൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ഇയാൾക്കെതിരെ വലിയമല സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട് .