
മലപ്പുറം : പരപ്പനങ്ങാടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎ പിടികൂടി. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ്(24) ആണ് ലഹരി മരുന്നുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ എക്സൈസ് റെയ്‌ഡ് നടത്തിയത്.
അഫ്നാസിന് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു, ആരൊക്കെയാണ് ഇടപാടുകാർ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.