ആലപ്പുഴ: ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം കഞ്ചാവ് വില്പന നടത്തിയ യുവാവ് പിടിയിൽ.ആറാട്ടുവഴി ഫാത്തിമ ഗാർഡൻസിൽ സിയാദ് ഷിഹാബുദ്ദീൻ (33) ആണ് അറസ്റ്റിലായത്.
യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത്.
കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വീടിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെ 60 സെന്റി മീറ്റർ നീളത്തിൽ വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.