കായംകുളം : ആലപ്പുഴയിൽ 32 ഗ്രാം എം.ഡി.എം.എയു മായി യുവാവ് പിടിയിൽ. കൃഷ്ണപുരം സ്വദേശി തൈയ്യിൽ വീട്ടിൽ വൈശാഖ് (27)നെയാണ് അറസ്റ്റിലായത്. അന്യ- സംസ്ഥാനത്തു നിന്ന് എം.ഡി.എം.എ ജില്ലയിലേക്ക് കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.
കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ വൈശാഖ് പിടിയിലായത്. ഇയാൾ കേരളത്തിന് വെളിയില്‍ പോയി വരുമ്പോൾ വൻ തോതിൽ എംഡിഎംഎ കൊണ്ട് വന്ന് കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കി വിൽപ്പന നടത്തിവരികയായിരുന്നു.