കണ്ണൂർ : കണ്ണൂർ കോട്ടപ്പറമ്പിൽ ട്രാവലറിൽ കടത്തിക്കൊണ്ട് വന്ന വ്യവസായിക അളവിലുള്ള മയക്കുമരുന്ന് എക്സൈസ് പിടികൂടി. ചെങ്ങളായി കോട്ടപ്പറമ്പ് സ്വദേശി റാഷിദ്.കെ.കെ (33) ആണ് 26.85 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. പ്രതി സഞ്ചരിച്ച ട്രാവലർ എക്സൈസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ ഇടുക്കി രാജമുടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 13 ലിറ്റർ ചാരായവുമായി ബിജു(53) എന്നയാളെ അറസ്റ്റ് ചെയ്തു. വീട്ടിൽ ചാരായം നിർമ്മിച്ച് കാറിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.