പാലക്കാട് : എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശിയായ മനു എസ് നായരാണ് അറസ്റ്റിലായത്. ഇയാളുടെ കയ്യില്‍ നിന്നും 150 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിക്കടത്ത് നടക്കുന്നതിനെക്കുറിച്ച് പൊലീസിന്ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിന്തുടര്‍ന്നത്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നത്.ബൈക്ക് സൈഡാക്കി ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
തമിഴ്‌നാട് ഭാഗത്തുനിന്നാണ് മനു ലഹരി കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മുന്‍പും ലഹരി കടത്തിയ കേസുകളിലെ പ്രതിയാണ്.