കോഴിക്കോട് : പോത്തിനെയും എരുമയെയും മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ എലത്തൂർ പുതിയനിരത്ത് സ്വദേശി അരുണാംകണ്ടി വീട്ടിൽ വൈശാഖ് (28), തലക്കുളത്തൂർ സ്വദേശി തയ്യിൽ വീട്ടിൽ അജ്‌മൽ (23) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ഭട്ട് റോഡിലെ ഉദയം ഹോമിന് സമീപത്ത് നിന്നാണ് പ്രതികൾ മൃഗങ്ങളെ കടത്തിക്കൊണ്ടുപോയത്.ഒന്നര ലക്ഷത്തോളം രൂപ വില വരുന്നതാണ് പോത്തും എരുമയും എന്നാണ് വിവരം. പുതിയകടവ് സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന മൃഗങ്ങളെയാണ് പ്രതികൾ മോഷ്ടിച്ചത്.
പോലീസ് അന്വേഷണം നടത്തുന്നതിനിടെ വെള്ളയില്‍ പരിസരത്തുവച്ചാണ് പ്രതികൾ ഇന്നലെ പിടിയിലായത്.പ്രതികളെ പിന്നീട് റിമാൻഡ് ചെയ്‌തു.