പാലക്കാട് : വീടിന് മുമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കുതിരം പറമ്പ് മണപ്പാടം സ്വദേശിയായ ഷിജു എന്ന രാജിയെ ആണ് പോലീസ് പിടിയിലായത്.
പാലക്കാട് പുതുപ്പള്ളിയിലാണ് സംഭവം നടന്നത്.നിരവധി അടിപിടി, ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഷിജു.തമിഴ്നാട്ടിലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിയ ഓട്ടോറിക്ഷ വളയാറിൽ നിന്നും കണ്ടെടുത്തിരിന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.