50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു; 8000 ഉപയോക്താക്കൾ ഇരുട്ടിൽ: KSEB വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചതിന് പ്രതികാരം ചെയ്ത യുവാവ് പിടിയിൽ | KSEB

ഫ്യൂസുകൾ ഊരുമ്പോൾ നാട്ടുകാർ കാണുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു
Youth arrested for taking revenge for KSEB disconnecting his house connection
Published on

കാസർഗോഡ്: വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ കെഎസ്ഇബി വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് യുവാവ് നഗരത്തിലെ അൻപതോളം ട്രാൻസ്ഫോമറുകളിലെ ഫ്യൂസുകൾ തകർത്തു. ഇതോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങി. സംഭവത്തിൽ കുഡ്‌ലു ചൂരി കാള്യയങ്കോട്ടെ യുവാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി.(Youth arrested for taking revenge for KSEB disconnecting his house connection)

യുവാവിന് കഴിഞ്ഞ മാസം അടയ്‌ക്കേണ്ട ബിൽ തുക 22,000 രൂപയായിരുന്നു. നവംബർ 12 ആയിരുന്നു ബിൽ അടയ്ക്കേണ്ട അവസാന തീയതി. നവംബർ 13-ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫിസിൽ നിന്ന് യുവാവിനെ ബന്ധപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ, വധഭീഷണി മുഴക്കി വൈദ്യുതി സെക്ഷൻ ഓഫിസിലെ ഫോണിലേക്ക് യുവാവിന്റെ സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു.

ഇന്നലെ രാവിലെ വീട്ടിലെത്തിയ ജീവനക്കാർ ഫ്യൂസ് ഊരുന്നതിന് പകരം തൂണിൽനിന്നുള്ള കണക്ഷൻ വിച്ഛേദിച്ചു. വൈകുന്നേരം ഒരു കുട്ടിയുമായിയെത്തിയ യുവാവ് കെഎസ്ഇബി ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും പണക്കെട്ട് കാണിച്ച് ബില്ലടയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. സമയം കഴിഞ്ഞെന്ന് ജീവനക്കാർ അറിയിച്ചതോടെ ഇയാൾ ബഹളം വെച്ച് ഇറങ്ങിപ്പോയി.

ഇയാൾ മടങ്ങിപ്പോയതിന് പിന്നാലെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വൈദ്യുതി മുടങ്ങിയതായി ഫോൺ വിളികളെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പല ട്രാൻസ്ഫോമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും, ചിലത് പൊട്ടിച്ചതും കണ്ടെത്തിയത്. ചില ട്രാൻസ്ഫോമറുകളിലെ ഫ്യൂസുകൾ ഊരുമ്പോൾ നാട്ടുകാർ കാണുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. കെഎസ്ഇബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com