ഇൻസ്റ്റഗ്രാം വഴി പരിചയം, 15കാരിയിൽനിന്ന് 15 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയം, 15കാരിയിൽനിന്ന് 15 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
Published on

മലപ്പുറം: 15 വയസ്സുള്ള പെൺകുട്ടിയിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പനങ്ങാടി ചേക്കത്ത് നബീറിനെയാണ് (19) അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നാണ് ഇയാൾ 24 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തത്. പെൺകുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ ആഭരണങ്ങളാണ് ഇയാൾ തന്ത്രപൂർവം പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയത്. ആഭരണം കാണാനില്ലെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം മനസ്സിലായത്. തുടർന്ന് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്.ഐ സൈഫുല്ല ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com