ഇൻസ്റ്റഗ്രാം വഴി പരിചയം ; സ്കൂൾ വിദ്യാർഥിനിയിൽ നിന്നും സ്വർണം തട്ടിയെടുത്ത യുവാക്കൾ അറസ്റ്റിൽ |Fraud arrest

തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരെയാണ് പിടിയിലായത്.
kerala police
Published on

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥിനിയിൽ നിന്നും സ്വർണം തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂജപ്പുര സ്വദേശിനിയായ ഏഴാംക്ലാസ് വിദ്യാർഥിനിയിൽ നിന്നാണ് യുവാക്കൾ പലപ്പോഴായി 12 പവൻ സ്വർണം തട്ടിയെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടപ്പോഴാണ് സ്വർണം നൽകിയത്. സ്വർണം വിറ്റും പണയപ്പെടുത്തിയും പ്രതികൾ ബൈക്ക്, ടെലിവിഷൻ തുടങ്ങിയവ വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കുട്ടിയെ പൊലീസ് എറണാകുളത്ത് നിന്നും കണ്ടെത്തി. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com