തിരുവനന്തപുരം : സംസ്ഥാനത്തേക്ക് കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ. 70 ഗ്രാം എംഡിഎംഎയുമായി പേരൂർക്കട കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി യുവരാജ് വി.ആർ(30), കാട്ടാക്കട കൊണ്ണിയൂർ സ്വദേശി അൻവർ.എ(24) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ ഡാൻസാഫ് സംഘവും പാറശാല പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ബെംഗളുരുവിൽ നിന്നു വാങ്ങിയ എംഡിഎംഎയുമായി കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരത്തേക്ക് വരുമ്പോണ് പിടിയിലായത്.തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനെത്തിച്ചതായി എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം.