
ആലപ്പുഴ : ബംഗളരുവിൽ നിന്ന് എംഡിഎം കടത്തിയ യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്നും 29 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കായംകുളം പുള്ളിക്കണക്ക് ശ്രീ അജയാലയത്തിൽ അഖിൽ അജയൻ (27), കൃഷ്ണപുരം പെരിങ്ങാല മുറിയിൽ പ്രശാന്ത് (29) എന്നിവരെയാണ് പിടികൂടിയത്. ചാരുംമൂട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ബംഗളരുവിൽ നിന്ന് മധുര, തെങ്കാശി, പുനലൂർ വഴിയാണ് ഇവർ ചാരുംമൂട്ടിലെത്തിയത്. ഇവരെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കായംകുളത്തിന് പോകാൻ കെഎസ്ആർടിസി ബസിൽ കയറിയ പ്രതികൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി. തുടർന്ന് ഇവരെ ഉദ്യോഗസ്ഥർ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.