കോഴിക്കോട്: ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയാണ് 370 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇന്ന് രാവിലെയാണ് സിനിമാ സ്റ്റൈലിനെ വെല്ലുന്ന രീതിയിലുള്ള ഈ അറസ്റ്റ് നടന്നത്.(Youth arrested for sleeping with cannabis on Kozhikode beach)
സംശയം തോന്നി അടുത്ത് ചെന്ന് പരിശോധിച്ച നാട്ടുകാർക്ക് അത് കഞ്ചാവാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 370 ഗ്രാം കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
കർണാടകയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ. ഇതിന് മുൻപും കഞ്ചാവ് കേസുകളിൽ റാഫി പിടിയിലായിട്ടുണ്ട്.