
കോഴഞ്ചേരി : പതിനേഴുകാരിയെ ലൈംഗിക ചൂഷണത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. സംഭവങ്ങളിൽ കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ ആദ്യത്തെ കേസിൽ തടിയൂർ മലമ്പാറ വെട്ടുനിരവിൽ വീട്ടിൽ ആഷിഫ് (18) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ വെക്കേഷൻ കാലയളവിൽ കുട്ടി തന്റെ അമ്മയുടെ വീട്ടിലേക്ക് പോകുമ്പോൾ ഇടവഴിയിൽ വച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയത്.
കഴിഞ്ഞ മേയ് 30 ന് ഇതേ കുട്ടിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ മലമ്പാറ ചൂരനോലിക്കൽ വീട്ടിൽ ജോസി എം ജോളി (19) ആണ് പിടിയിലായത്.