യുവാക്കളെയും, അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന : യുവാവ് പിടിയിൽ

cannabis
user
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കോഴിക്കോട് : റെയിൽവെ സ്റ്റേഷൻ പരിസരം , ലിങ്ക് റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പിടിയിൽ. നടുവണ്ണൂർ സ്വദേശി വാകയാട് കോറോത്ത് ഹൗസിൽ സിറാജ് മുനീർ. പി (34) നെയാണ് പിടി കൂടിയത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , ടൗൺ പോലീസും ചേർന്നാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 187 ഗ്രാം കഞ്ചാവും 2100 രൂപയും കണ്ടെടുത്തു. യുവാക്കളെയും , അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ടായിരുന്നു. വിൽപ്പന.

ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങി കഞ്ചാവ് നേരിട്ട് കൊടുക്കാതെ റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിൻ്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന ട്രയിൻ യാത്രക്കാരുടെ ടൂ വീലറിൻ്റെ ഏതെങ്കിലും ഭാഗത്ത് ചെറു പൊതികളിലാക്കി കഞ്ചാവ് ഒളിപ്പിച്ച് വയ്ക്കും. വണ്ടി കാണിച്ചു കൊടുത്ത് കഞ്ചാവ് അവിടുന്ന് എടുത്തു പോവാൻ പറയുന്നതാണ് ഇയാളുടെ രീതി. ഇയാൾക്ക് ഇവിടെ വിൽപ്പനക്കുള്ള കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ പിടികൂടുന്നതിനുള്ള അന്വേക്ഷണം ഊർജിതമാക്കി.

ടൗൺ എസ്.ഐ സുലൈമാൻ ബി , ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , എ.എസ്.ഐ അനീഷ് മുസ്സേൻവീട് , സി.പി.ഒ സുനോജ് കാരയിൽ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com