Kerala
നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ | Youth arrested
50000 രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
മലപ്പുറം: നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര, വലിയോറ സ്വദേശി നെണ്ടുകണ്ണി ഇബ്രാഹിം (39) ആണ് പോലീസ് പിടിയിലായത്(Youth arrested).
50000 രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. ഹാന്‍സ്, കൂള്‍ തുടങ്ങിയവയുടെ വന്‍ ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. ഡാന്‍സാഫ് സംഘവും പോത്തുകല്‍ പോലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.

