പൊലീസ്‌ ചമഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയ യുവാവ്‌ അറസ്‌റ്റിൽ |fraud arrest

കാസർകോട് വിദ്യാനഗർ സമ്പത്ത് നിവാസിൽ ശശിധരയെ (38) പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌.
arrest
Published on

ആലുവ : പൊലീസെന്ന വ്യാജേന സ്ത്രീകളിൽ നിന്ന്‌ പണം തട്ടിയെടുത്ത യുവാവ്‌ അറസ്‌റ്റിൽ.കാസർകോട് വിദ്യാനഗർ സമ്പത്ത് നിവാസിൽ ശശിധരയെ (38) പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കാലടി ചൊവ്വരയിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ ആലുവ സ്‌റ്റേഷനിലെ പൊലീസാണെന്ന് പറഞ്ഞാണ് ആൾമാറാട്ടം നടത്തിയത്.സൂരജ്, കിരൺ, ഫിറോസ് തുടങ്ങിയ പേരുകളിലാണ് ആളുകളെ പരിചയപ്പെട്ടിരുന്നത്.

ആശുപത്രി, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ്, പൊലീസ് സ്‌റ്റേഷൻ, കോടതി പരിസരങ്ങളിൽ കറങ്ങിനടന്നാണ് തട്ടിപ്പ്. പണവും പണയത്തിന് സ്വർണം വാങ്ങിയതായും വിവരമുണ്ട്. ഇയാളെ ആൾമാറാട്ട കേസിന് അറസ്റ്റ് ചെയ്തെങ്കിലും പരാതി ഇല്ലാതിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com