തൃശ്ശൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. ചെറുനമ്പി വീട്ടിൽ ഇസഹാക്ക് (35) ആണ് അറസ്റ്റിലായത്.പുന്നയൂർക്കുളത്തിലെ അകലാട് മൂന്നയിനിയിലുള്ള സ്ഥാപനത്തിൽ മുക്ക് പണ്ടം പണയപ്പെടുത്തി 5,58,700 രൂപയാണ് പ്രതി തട്ടിയത്.
കേസിലെ മറ്റു പ്രതികളായ ഷജീന, ഹംസക്കുട്ടി, കബീർ, ഹനീഫ, ഇർഫാദ്, അഫ്സർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇസഹാക്കിനെ ഒളിവിലിരിക്കെയാണ് മലപ്പുറം തിരൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കുന്നംകുളം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.