'സി എം വിത്ത് മി' ടോൾഫ്രീ നമ്പറിൽ വിളിച്ച് അശ്ലീലം പറഞ്ഞു: യുവാവ് അറസ്റ്റിൽ | CM

അർജുൻ ആണ് പിടിയിലായത്
Youth arrested for calling CM with Me toll-free number and using obscene language
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'സി.എം. വിത്ത് മി'യുടെ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ വെൺമണി സ്വദേശിയായ അർജുനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് 'സി.എം. വിത്ത് മി'. പൊതുജനങ്ങൾക്ക് പരാതികൾ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ ഉദ്യോഗസ്ഥർ മറുപടി നൽകുകയും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുകയും ചെയ്യും.(Youth arrested for calling CM with Me toll-free number and using obscene language)

എന്നാൽ, ഈ ടോൾഫ്രീ നമ്പറിലേക്ക് അർജുൻ നിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരോട് അശ്ലീലം പറയുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്. അർജുനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

പോലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റ് ചെയ്താൽ അതിനു താഴെ മോശമായി കമൻ്റ് ചെയ്യുകയും തുടർന്ന് ആ സ്റ്റേഷനിലെ എസ്.എച്ച്.ഓ.യെ വിളിച്ച് അസഭ്യം പറയുകയും ചെയ്യുന്ന സ്വഭാവം ഇയാൾക്കുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന ഒരു കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ.

Related Stories

No stories found.
Times Kerala
timeskerala.com