തൃശൂർ : എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ വനിതാ ബിഎല്‍ഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. ചേലക്കര പത്തുകുടി റോഡിൽ കരുണാകരത്ത് പറമ്പിൽ മധു (41) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 24ന് നടന്ന സംഭവത്തിൽ പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎല്‍ഒയെയാണ് പ്രതി അസഭ്യംപറഞ്ഞത്. തുടർന്ന് ബിഎൽഒ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അറസ്റ്റിലായ മധു മുൻപ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.