കോട്ടയം : വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.
എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവിനെ പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
വൈക്കം സ്റ്റേഷനില്‍ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മുഹമ്മ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്.