ആലപ്പുഴ : യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജിയും ചാറ്റും അയച്ച പ്രതി അറസ്റ്റിൽ.ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20)ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജിൽ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും, വോയിസ് ചാറ്റുകളും തുടങ്ങി.
യുവതി അശ്ലീല ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പൊലീസിന് പരാതി നൽകുകയായിരുന്നു. ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതും യുവതിയുമായി ചാറ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി.