കൊട്ടിയം : നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പള്ളിമൺ സ്വദേശി സെയ്ദാലി ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ആഗസ്ത് മാസം 8ന് പാർക്കിംഗ് സ്ഥലത്ത് നിന്ന് ഇരുചക്രവാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നിരവധി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ പക്കൽ നിന്നും മോഷണം പോയ വാഹനവും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്.കൊട്ടിയം, കണ്ണനല്ലൂർ, ചവറ എന്നീ പൊലീസ് സ്റ്റേഷനുകളിലെ മോഷണം ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.