
കൊച്ചി: മുനമ്പത്ത് സിമന്റ് ഇഷ്ടിക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു(woman dies). എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34) ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും കാറ്റും മഴയും മൂലം താഴേക്ക് പതിച്ച സിമന്റ് ഇഷ്ട്ടിക ആര്യയുടെ തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മാറണം സംഭവിക്കുകയായിരിക്കുന്നു.