കോഴിക്കോട്: വടകര വള്ളിക്കാട് കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. യുവാവിന്റെ കൈവിരലാണ് കടിച്ചെടുത്തത്. വള്ളിക്കാട് പുലയന്‍കണ്ടി താഴെ രജീഷിനാണ് ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ആറ് വയസുകാരി ഉള്‍പ്പെടെ മറ്റ് മൂന്നുപേര്‍ക്കും കുറുനരിയുടെ കടിയേറ്റു.കഴിഞ്ഞ മാസം കോഴിക്കോട് വളയത്ത് മൂന്നുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു. വളയം നിരവുമ്മല്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ക്കാണ് കടിയേറ്റത്.