
പാലക്കാട്: തൃത്താലയിൽ ഉത്സവാഘോഷത്തിനിടെ എയര്‍ഗണ്ണുമായി അഭ്യാസം നടത്തിയ യുവാവിനെതിരെ കേസ്. ഉത്സവാഘോഷ കമ്മിറ്റിയില്‍പ്പെട്ട ദില്ജിഎന്ന് യുവാവാണ് ആൾക്കൂട്ടത്തിനിടയിൽ എയര്‍ഗണുമായി പ്രകടനം നടത്തിയത്.
പട്ടാമ്പി വേങ്ങശേരി പൂരത്തിനിടെ യുവാവിന്റെ കൈയിലുള്ള തോക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തോക്ക് കസ്റ്റഡിയിലെടുത്ത പോലീസ് ദിൽജിത്തിനെ കേസെടുത്തശേഷം വിട്ടയച്ചു.ഉത്സവത്തിനിടെ എയര്‍ഗണ്‍ പ്രദര്‍ശിപ്പിച്ചതിനും എയര്‍ഗണ്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.