തൊടുപുഴയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ, സമീപത്ത് യുവതിയുടെ മൃതദേഹം; അന്വേഷണം

തൊടുപുഴയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ, സമീപത്ത് യുവതിയുടെ മൃതദേഹം; അന്വേഷണം
Published on

ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് എന്ന 19 കാരന്റെയും, പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി എന്ന 19 കാരിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ശിവഘോഷ് മീനാക്ഷിയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും മരണകാരം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com