കുന്നംകുളം : തൃശൂർ കുന്നംകുളത്ത് യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെങ്ങാമുക്ക് മുല്ലക്കൽ വീട്ടിൽ സുരേഷിന്റെ മകൻ ഇന്ദ്രജിത്ത് (22) ആണ് മരണപ്പെട്ടത്.
വീടിനടുത്തുള്ള ആൾ താമസമില്ലാത്ത വീട്ടിൽ കയ്യിലെ ഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിൽ ഇന്ദ്രജിത്തിനെ കണ്ടെത്തിയത്. ശനിയാഴ്ച പകലോടെ ഇയാളെ കാണാതായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.