റിപ്പോർട്ട് : അൻവർ ഷരീഫ്
എടവണ്ണപ്പാറ : മുണ്ടംപറമ്പ്-റേഷൻ പടി, കണ്ണംകുത്ത് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ ശ്യാം കൃഷ്ണൻ (20)മരണപ്പെട്ടു. ഇന്ന് രാവിലെ 10മണിക്ക് ഒമാനൂർ തീണ്ടാപ്പാറയിൽ വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു.
ഉടനെ വാഴക്കാട് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും അവിടുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥിയാണ്.