
കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്.
ഞായറാഴ്ച്ച വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിൽ വെച്ച് അപകടം ഉണ്ടായത്.
സുഹൃത്തുക്കളോടൊപ്പം അജയ് കൃഷ്ണ ഇറങ്ങിയപ്പോൾ മുങ്ങിപോവുകയായിരുന്നു. നാട്ടുകാരും സന്നദ്ധ സംഘടന വോളണ്ടിയേഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.