
തൃശൂർ : പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ സുനിൽ കുമാർ (47)ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവാണിക്കാവ് ഓട്ടോ ഡ്രൈവറാണ് സുനിൽ. മൃതദേഹം മുളകുന്നത്ത് കാവ് മോർച്ചറിയിലേക്ക് മാറ്റി.